അഹമ്മദാബാദ്: കാര്യമൊന്നും പിടികിട്ടിയിലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുകയാണ്…
പോലീസ് സ്റ്റേഷനില്‍ പോലീസുകാരുമായുള്ള തര്‍ക്കത്തിനിടിയില്‍ യുവതി തുണിയുരിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അഹമ്മദാബാദിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. അഹമ്മദാബാദിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ ഈ സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അടിവസ്ത്രം വരെ ഉപേക്ഷിച്ച യുവതി പൊലീസ് സ്‌റ്റേഷനില്‍ മേശമേലിരുന്ന വസ്തുവകകള്‍ വലിച്ചെറിയുകയും ചെയ്തു. പൊലീസുകാരുടെ നേരെ വിരല്‍ ചൂണ്ടി കടുത്ത ഭാഷയില്‍ സംസാരിച്ചു ഇതിനൊപ്പം ദേഷ്യത്തില്‍ സ്വന്തം ശരീരത്തില്‍ യുവതി അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ യുവതിക്ക് ഒരു പൊലീസുകാരന്‍ ഇടപെട്ട് ധരിക്കാന്‍ ഷര്‍ട്ട് നല്‍കുകയായിരുന്നു.
പൊലീസ് സ്‌റ്റേഷനില്‍ വനിതാ ഹെല്‍പ്പ് ഡെസ്‌ക് എന്ന ബോര്‍ഡിന് സമീപത്താണ് യുവതി പ്രശ്‌നമുണ്ടാക്കിയത്. അതുകൊണ്ടു തന്നെ പരാതിക്കാരിയായി സ്‌റ്റേഷനില്‍ എത്തിയ യുവതി ആകാം ഈ പ്രശ്‌നക്കാരിയെന്നാണ് സൂചന. അതേമസയം യുവതിയുടെ പരാതി എന്താണെന്നോ വസ്ത്രം ഉരിയാന്‍ അവരെ പ്രകോപിതയാക്കിയത് എന്താണെന്നോ വ്യക്തമല്ല. പൊതുസ്ഥലത്ത വസ്ത്രം ഉരിഞ്ഞതിന് യുവതിക്കെതിരെ കേസെടുത്തേക്കുമെന്നാണ് അറിയുന്നത്.
https://youtu.be/9TaQvQm0sGc


