മോഹൻലാൽ ദിലീപ് പോര് മുറുകുന്നു ?ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു

കൊച്ചി : തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹൻലാൽ ചിത്രം മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജി.എന്നാൽ മോഹലാലുമായി ദിലീപിനുള്ള എതിർപ്പാണ് രാജിക്ക് കാരണമെന്നും ചിലർ ആരോപിക്കുന്നുണ്ട് .

ഫിയോക്ക് വൈസ് ചെയർമാനാണ് ആന്റണി പെരുമ്പാവൂർ. ഉച്ചയ്‌ക്ക് ഫിയോക്കിന്റെ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് ആന്റണി പെരുമ്പാവൂർ രാജിക്കത്ത് കൈമാറിയത്. മരയ്‌ക്കാർ സിനിമ ഒടിടി റിലീസിന് നൽകരുതെന്ന കാര്യം തന്നോട് ആരും ചർച്ച ചെയ്തിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയിൽ തുടർന്നും പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും, താൻ രാജിവയ്‌ക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. രാജിക്കത്ത് യോഗത്തിൽ ദിലീപ് മറ്റ് അംഗങ്ങൾക്ക് മുൻപാകെ വായിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളിലും തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് യോഗം ചേർന്നിരുന്നു. എന്നാൽ ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂർ പങ്കെടുത്തിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹം ഫിയോക് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

മരയ്‌ക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നത്. റിലീസിന് മുൻപായി 50 കോടി രൂപ തിയറ്ററുകൾ നൽകണമെന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം തുടങ്ങിയ ആവശ്യങ്ങളും ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നു.

അതേസമയം ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചതിൽ പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. സംഘടനയുടെ തലപ്പത്ത് നിൽക്കുന്ന സമയത്ത് ഒരിക്കലും ആന്റണി പെരുമ്പാവൂരിന് തന്റെ ബിസിനസുമായി മുന്നോട്ടു പോകാൻ സാധിക്കില്ല. അദ്ദേഹം ചെയ്തത് മര്യാദ ആണെന് ലിബർട്ടി ബഷീർ പറഞ്ഞു.

ആന്റണി പെരുമ്പാവൂർ ചെയ്തതാണ് മര്യാദ. അയാൾ സംഘടനയുടെ വൈസ് ചെയർമാനായി ആയി നിൽക്കുന്ന സമയത്ത് അയാളുടെ ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്നില്ല. ഒരു കച്ചവടക്കാരൻ ചെയ്ത മികച്ച തീരുമാനം. ഫിയോക് വരുന്നതിന് മുന്നേ തന്നെ ആന്റണി പെരുമ്പാവൂർ നിർമ്മാതാവാണ്. അദ്ദേഹം ഒരിക്കലും അതിന്റെ തലപ്പത്ത് നിൽക്കാൻ ആഗ്രഹിച്ച വ്യക്തിയല്ല. എല്ലാവരും ചേർന്ന് നിർബന്ധിച്ച് അദ്ദേഹത്തെ ആ സ്ഥാനത്ത് നിർത്തിയതാണ്. അയാൾ ചെയ്ത തീരുമാനം നൂറ് ശതമാനവും ശരിയാണ്. ആന്റണി പെരുമ്പാവൂരിന് എന്ത് നിബന്ധന വേണമെങ്കിലും മുന്നോട്ടു വെക്കാം. അയാൾ ഒരു നിർമ്മാതാവും വിതരണക്കാരനുമാണ്.

അദ്ദേഹത്തിന്റെ നിബന്ധനകൾ ന്യായമെന്ന് തിയേറ്റർ ഉടമകൾക്ക് തോന്നിയാൽ അംഗീകരിക്കാം. ഇല്ലാത്തപക്ഷം ചിത്രം ഒടിടിയ്ക്ക് നൽകാം. ആ സ്വാതന്ത്ര്യം ആന്റണി പെരുമ്പാവൂരിന് ഉണ്ട്. അതൊക്കെ നിർമ്മാതാവിന്റെ സ്വാതന്ത്ര്യമാണെന്നാണ് മോഹൻലാൽ പറഞ്ഞത് താൻ ഒരു നടൻ മാത്രമാണ്. ആശിർവാദുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹത്തെ വിമർശിച്ചിട്ടു കാര്യമില്ല. ഒരു നിർമ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് മുന്നിൽ നഷ്ടം വരാതിരിക്കാനുള്ള ഒരു വഴി കാണുമ്പോൾ അദ്ദേഹം അത് സ്വീകരിക്കണ്ടേ. ഒരു നിർമ്മാതാവിന് സിനിമ ഒരുക്കി നഷ്ടം ഉണ്ടായാൽ സഹായിക്കാൻ ഒരു തിയേറ്റർ ഉടമയും ഉണ്ടാകില്ല. ഒരു നിർമ്മാതാവ് എന്ന നിലയ്ക്ക് ഞാൻ പറയുന്നതാണ് ഇക്കാര്യം. ഒരു പ്രൊഡ്യൂസർ അയാൾക്ക് ലാഭം ലഭിക്കാനുളള വഴികൾ നോക്കണം. തിയേറ്ററുകൾക്ക് സിനിമ കൊടുക്കണം എന്ന് നിർബന്ധമില്ല.

Top