നായികയാക്കാം എന്ന് പറഞ്ഞ് പറ്റിച്ചു; തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അനുമോള്‍

സിനിമാ ലോകത്ത് തനിക്കുണ്ടായ മേശം അനുഭവം വെളിപ്പെടുത്തി അനുമോളും രംഗത്തെത്തിയിരിയ്ക്കുന്നു.

ഒരു സിനിമയില്‍ നായികയായി എന്നെ കരാറൊപ്പുവച്ചു കഴിഞ്ഞിരുന്നു. പക്ഷെ എന്നോട് പറയാതെ അവര്‍ ചിത്രത്തിന്റെ പൂജ എന്ന് പറഞ്ഞ് ഒരു ചടങ്ങ് നടത്തി. അതിനോട് അന്ന് പ്രതികരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിന് ശേഷം, മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ ചിത്രത്തിലെ നായികയാക്കാം എന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നുവത്രെ.

ഇതൊക്കെ ആയപ്പോള്‍ അനു സെറ്റില്‍ നിന്നും ചിത്രം ചെയ്യാതെ ഇറങ്ങിപ്പോന്നു. അവര്‍ നടിയെ വിളിച്ച് ഭീഷണിപ്പെടുത്തി, അനു വരണം ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ്മീറ്റ് നടത്തുമെന്നായിരുന്നു ഭീഷണി.

ധൈര്യമായി പ്രസ് മീറ്റ് നടത്തിക്കോളൂ എന്നായിരുന്നു അനുവിന്റെ പ്രതികരണം. പിന്നെ ഭീഷണി മാറി. അനുനയത്തിന്റെ സ്വരമായി.

അനു വരണം, അനുവിന് ഒരു പ്രശ്‌നവും വരില്ല… അഭിനയിച്ചു പോയാല്‍ മതി. മറ്റൊന്നും അനുവിനെ ബാധിയ്ക്കില്ല.. എന്നൊക്കെ പറഞ്ഞു.

സിനിമയുമായി സഹകരിക്കാന്‍ കഴിയില്ല എന്ന് അനു മോള്‍ തീര്‍ത്തു പറഞ്ഞു.

ഞാന്‍ പ്രതികരിക്കുന്ന ആളാണ്, എനിക്ക് ആ സെറ്റില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് നടി വ്യക്തമാക്കി. ആ സിനിമ ഇന്നും നടന്നിട്ടില്ല എന്ന് അനുമോള്‍ പറയുന്നു.

Top