അനുപമയുടെ വാഹനം അപകടത്തില്‍പ്പെട്ടു; അപകടത്തില്‍പ്പെട്ടത് ചാലക്കുടിയില്‍ വെച്ച്

കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടിയില്‍ വെച്ചായിരുന്നു അപകടം. എന്നാല്‍ അപകടത്തില്‍ കളക്ടര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കളക്ടര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശ്ശൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിനു സമീപം എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാര്‍ കളക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു.

Top