അൻവറിന് കുരുക്ക് മുറുകുന്നു; വാട്ടർ തീം പാർക്കിലേക്ക് ഒന്നല്ല രണ്ട് ഡാം

പിവി അൻവർ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്കിലേക്ക് വെള്ളമെത്തിക്കാൻ മറ്റൊരു ഡാം കൂടി എംഎൽഎ അനധികൃതമായി നിർമ്മിച്ചതായി പരാതി ഉയരുന്നു.

നിലവിലെ ഡാം പൊളിച്ച് നീക്കിയാൽ പാർക്കിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് മറ്റൊരു ഡാം കൂടി നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം.
mtmyd
ഈ ഡാമും അനധികൃതമായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് വനം വകുപ്പിന്റെയോ മറ്റൊ അനുമതിയില്ല. വനത്തിലെ ജലം തന്നെയാണ് ഡാമിലേക്ക് കടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ അനധികൃതമായി വാട്ടർ തീം പാർക്ക് നിർമ്മിച്ചെന്ന കേസിൽ പാർക്കിന്റെ അനുമതി റദ്ദ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അന്‍വറിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരിൽ എംഎൽഎ റിസോർട്ട് നിർമ്മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിസോർട്ടിലേക്ക് വനംവകുപ്പിന്റെ അനുമതി ഇല്ലാതെ റോഡ് നിർമാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Top