തൊഴില്‍ പീഡനം ആരോപിച്ച് അഭിമുഖം നല്‍കിയ സൈനികന്‍ മരണപ്പെട്ട നിലയില്‍; കൊല്ലം സ്വദേശിയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍

തൊഴില്‍ പീഡനമാരോപിച്ച് അഭിമുഖം നല്‍കിയ സൈനികന്‍ റോയ് മാത്യു കൊല്ലപ്പെട്ട നിലയില്‍. കൊല്ലം സ്വദേശിയാണ്. അഭിമുഖത്തിന് ശേഷം വീട്ടില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. മുഖം മറച്ചാണ് ചാനലിന് അഭിമുഖം നല്‍കിയിരുന്നതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെ കണ്ട് പിടിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ഫോണ്‍ കിട്ടുന്നില്ലായിരുന്നു. ഒരു സൈനീക ഉദ്യോഗസ്ഥന്‍ റോയിയുടെ വീട്ടിലേയ്ക്ക് വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു

24-ാം തീയ്യതിയാണ് റോയി അഭിമുഖം നല്‍കിയത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പീഡനങ്ങളാണ് അഭിമുഖത്തില്‍ വിവരിച്ചത്. നാസികില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് സൈനികര്‍ നല്‍കുന്ന വിവരം. ഇത് കൊലപാതകമാണെന്നും നീതി ലഭ്യമാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top