പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷം ചൈനീസ് സൃഷ്ടി; അര്‍ണാബ് ഗോസ്വാമിയുടെ കണ്ടുപിടിത്തത്തില്‍ ചിരിച്ച്‌ മറിഞ്ഞ് സോഷ്യല്‍ മീഡിയ

പരിസര മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും നിരോധിച്ചിരുന്നു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ വായുമലിനീകരണ തോത് അതിഭീകരമായി വര്‍ദ്ധിക്കുന്നതിനാലാണ് പടക്കം പൊട്ടിക്കാതെ വിളക്കുകള്‍ തെളിയിച്ച് ദീപാവലി ആഘോഷിക്കാന്‍ ആഹ്വാനം ഉണ്ടായത്.

പടക്കം പൊട്ടിക്കല്‍ ഒഴിവാക്കുന്നതിനായി പലരും പല കാരണങ്ങള്‍ യുക്തി സഹമായി കണ്ടെത്തി പ്രചരണം നടത്തുന്നതിനിടയില്‍ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ഒരു കണ്ടുപിടിത്തം നടത്തുകയുണ്ടായി. പടക്കം പൊട്ടിച്ചുള്ള ആഘോഷം ചൈനയുടെ സൃഷ്ടിയാണെന്നും രാജ്യത്തിന്റെ പാരമ്പര്യ ആഘോഷ രീതി അല്ലെന്നുമാണ് അര്‍ണാബിന്റെ കണ്ടെത്തല്‍. ഈ പുതിയ കണ്ടെത്തലിനെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസ പോസ്റ്റുകള്‍ നിറയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോളിവുഡ് താരങ്ങളടക്കം ഇത്തരത്തില്‍ പടക്കം ഒഴിവാക്കി ദീപാവലി ആഘോഷിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന സന്ദേശങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പലയിടത്തും ജനങ്ങള്‍ ഇത്തരം സന്ദേശങ്ങള്‍ വകവയ്ക്കാതെ കരിമരുന്നിന് തീ കൊടുക്കുകയും രാജ്യ തലസ്ഥാനത്തടക്കം അതീവ ഗുരുതരമായ വായുമലിനീകരണം സംഭവിക്കുകയും ചെയ്തു.

Top