തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം, നഗ്‌നചിത്രങ്ങള്‍ പിതാവിന് അയച്ചുനല്‍കിയ ഐടി ജീവനക്കാരന്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് പാറക്കൂട്ടം ഒഴുക്കുപ്പാറ വടക്കേതില്‍ ആരോമല്‍ സദാനന്ദന്‍ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പിതാവിന് വാട്ട്‌സാപിലൂടെ ആരോമല്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ ഒന്നരക്കോടി രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രണയം നടിച്ചാണ് ആരോമല്‍ പെണ്‍കുട്ടിയെ വശത്താക്കിയത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ് ആരോമല്‍.ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടിക്കാനുണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു.


