കോഴിക്കോട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ ഏഷ്യനെറ്റ് ലേഖകന്‍ അനുമോദിനെയും ക്യാമറാമാനെയും ക്രൂരമായി മര്‍ദ്ദിച്ചവര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന സിപിഎം വാദം ഇതോടെ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഇന്നലെ വൈകീട്ട് മുതലക്കുളം മൈതാനത്ത് നടന്ന എ.കെ.ജി ഇ.എം.എസ് ദിനാചരണത്തില്‍ പിണറായി വിജയന്റെ പ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം വേദി വിടുന്നതും മറ്റുമായ രംഗങ്ങള്‍ ചിത്രീകരിച്ച സംഘത്തെയാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദിനും കാമറാമാന്‍ അരവിന്ദിനുമാണ് മര്‍ദനമേറ്റത്. ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു.
പിണറായി വിജയന്‍ വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. സദസ്സിന്റെ ദൃശ്യങ്ങളെടുക്കവേ കാലിക്കസേരകള്‍ എടുക്കുകയാണോടാ എന്നു ചോദിച്ച് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്ന് അനുമോദ് പറഞ്ഞു. ആദ്യം കാമറയും മൈക്കും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാത്തതിനാല്‍ ശാരീരികമായി കൈയേറ്റം ചെയ്യുകയായിരുന്നു. കാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായതായി അനുമോദ് പറഞ്ഞു. അനുമോദിന്റെ മുഖത്തും ശരീരത്തിലും അരവിന്ദിന്റെ തലക്കും മര്‍ദനമേറ്റു.
അതേസമയം ഏഷ്യാനെറ്റ് മാധ്യമസംഘത്തിന് മര്‍ദനമേറ്റ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്‌ളെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കൈയേറ്റം അപലപനീയമാണ്. സംഭവത്തില്‍ ഏതെങ്കിലും പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതായി കണ്ടത്തെിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കില്ല. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ മുതലക്കുളത്ത് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവരെ ക്രൂരമായി മര്‍ദിച്ച സിപിഐ(എം) പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്‌ളെന്ന് ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.


