ഇടുക്കി മൊത്തമായി ചുവക്കും ! പിജെ ജോസഫ് മത്സരിക്കില്ല; തൊടുപുഴയും യുഡിഎഫിനെ കൈവിടും

കട്ടപ്പന : ആര് മാസം കഴിഞ്ഞാൽ കേരളം നിയമസഭ ഇലക്ഷനെ നേരിടാൻ പോവുകയാണ് .ഇടുക്കി ഇത്തവണ പൂർണ്ണമായി ചുവക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ .അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ഇടതു മുന്നണി എംഎൽഎ മാർ ആണ് .ഇടുക്കി പൊതുവെ ഇടതു യുഡിഎഫ് ചായ്‌വ്‌ ഉള്ള ജില്ല ആണെങ്കിലും ഇത്തവണ മൊത്തം ചുവപ്പാകുന്ന കാഴ്ച്ചയാണ് . ഉടുമ്പന്ചോലയിൽ മണിക്ക് ഒരു ഇളക്കവും ഉണ്ടാക്കാൻ ഇതുവരെ യുഡിഎഫ് നേതൃത്വത്തിനാവുന്നില്ല .

അതേപോലെ തന്നെ തൊടുപുഴയിൽ മഹാമേരുപോലെ ജോസഫ് ഇളക്കമില്ലാതെ നിലനിൽക്കുകയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ . കഴിഞ്ഞ നാലര വർഷം പിജെ ജോസഫിന് മണ്ഡലത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിരുന്നില്ല . മണ്ഡലത്തെ ഏകദേശം കൈവിട്ട നിലയിൽ ആയിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ഇലക്ഷനിൽ ജോസഫ് മത്സരിക്കില്ല എന്നാണു സൂചന . ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് ആയിരിക്കും യുഡിഎഫ് സ്ഥാനാർഥി .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തുണച്ച ദേവികുളം, ഉടുമ്പൻചോല, പീരുമേട് ഇടുക്കി എന്നീ മണ്ഡലങ്ങൾ നിലനിർത്തുന്നതോടൊപ്പം തൊടുപുഴ മണ്ഡലംകൂടി എൽഡിഎഫ്ന് അനുകൂലമാകും എന്നാണ് വിലയിരുത്തലുകൾ.

കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലെ പിജെ ജോസഫിന്റെ കൈയിലുള്ള തൊടുപുഴയും ഇത്തവണ യുഡിഎഫിനെ കൈവിടും. അഞ്ച് മണ്ഡലങ്ങളിൽ തൊടുപുഴയും കൂടി നേടി ജില്ല ചുവപ്പിക്കാനുള്ള നീക്കത്തിലാണ് വിജയം എൽഡിഎഫ്

Top