കായികതാരങ്ങള്‍ നഗ്നരായി ഫോട്ടോഷൂട്ടില്‍; ശ്രമം സന്നദ്ധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍

സന്നദ്ധ പ്രവര്‍ത്തകര്‍ക്കുവേണ്ടി കായികതാരങ്ങള്‍ നഗ്നരായി ഫോട്ടോഷൂട്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള കായികതാരങ്ങളാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കായാണ് ഫോട്ടോ ഷൂട്ട് നടന്നത്. ലണ്ടനില്‍ നടന്ന ഫോട്ടോഷൂട്ടില്‍ 18 കായികതാരങ്ങള്‍ പങ്കെടുത്തു.

ലണ്ടനിലെ ഫോട്ടോഗ്രാഫറായ ഡൊമിനിക്ക കുഡയാണ് ചാരിറ്റിക്കായി ചിത്രങ്ങള്‍ പകര്‍ത്തിയത്. ഒരു സ്പോട്സ് സെലിബ്രിറ്റി കലണ്ടര്‍ തയാറാക്കാനാണ് ചിത്രങ്ങളെടുത്തത്. ഡൊമിനിക്ക കുഡയും ഒരു സ്പോട്സ് താരമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുതിരയോട്ട താരവും ക്രോസ് ഫിറ്റ് ചാമ്ബ്യന്മാരും ബാലേ നര്‍ത്തകരും അടങ്ങിയ ഫോട്ടോഷൂട്ടാണ് നടന്നത്. ചിലത് സ്റ്റുഡിയോയ്ക്ക് അകത്തായിരുന്നു ഷൂട്ടെങ്കില്‍ ചിലതില്‍ പ്രകൃതിയും പശ്ചാത്തലമായി.

Top