ആറ്റിങ്ങൾ ഇരട്ടക്കൊല: പ്രതിയും കാമുകിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതായി സൂചന; വാട്‌സ്അപ്പിൽ പ്രചരിക്കുന്നത് പൊലീസിന്റെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്കു വിധേയനായ ഒന്നാം പ്രതി നിനോമാത്യുവും, രണ്ടാം പ്രതി അനുശാന്തിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി സൂചന. കേസിലെ നിർണായക തെളിവായിരുന്ന ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങളും സ്വകാര്യ ഫോട്ടോകളുമായി കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

attinga
കാമുകിയായ അനുശാന്തിയുടെ നാലുവയസുകാരിയായ മകൾ സ്വാസ്തികയെയും അനുശാന്തിയുടെ അമ്മായി അമ്മയെയും കൊലപ്പെടുത്തുകയും അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇരുവരെയും കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്ത വ്യക്തിയായ നിനോ മാത്യുവിനു വധശിക്ഷ വിധിച്ച കോടതി രണ്ടാം പ്രതിയെ കൊലപാതകത്തിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ഗുഡാലോചന നടത്തുകയും ചെയ്ത അനുശാന്തിയെ ഇരട്ടജീവപര്യന്തത്തിനാണ് വിധിച്ചത്.

nino
ഇരുവരും അവിഹിത ബന്ധത്തിലേർപ്പെട്ടിരുന്ന സമയത്തു മൊബൈൽ ഫോണിലും ക്യാമറകളിലും പകർത്തിയിരുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രോസിക്യൂഷൻ തെളിവായി നിരത്തിയിരുന്നു. ഇത്തരത്തിലുള്ള നൂറിലേറെ വീഡിയോ ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും നഗ്ന സെൽഫിയുമാണ് കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ അനുശാന്തിയുടേതും നിനോമാത്യുവിന്റേതും എന്ന പേരൽ നഗ്ന – അർധനഗ്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഇത്തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ഇരുവരുടേതും അല്ലെന്നും, പൊലീസിന്റെ ശേഖരത്തിൽ നിന്നും ഇരുവരുടെയും ചിത്രങ്ങൾ ചോർന്നിട്ടില്ലെന്നും സംസ്ഥാന പൊലീസ് സേനയിലെ ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു. പൊലീസിന്റെ ശേഖരത്തിൽ ഇത്തരം ചിത്രങ്ങൾ തെളിവുകൾ സൂക്ഷിക്കുന്ന രീതിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മറിച്ചുളള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരത്തിൽ ആരുടെയെങ്കിലും ചിത്രം പ്രചരിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയാൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടക്കുമെന്നും സൈബർ സെൽ അധികൃതർ വ്യകതമാക്കി.

Top