അമ്മയേയും കുഞ്ഞിനേയും കൊന്ന കേസില്‍ കാമുകന്‍ നിനോ മാത്യുവിന് വധ ശിക്ഷ; അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം:യുവതി മാതൃത്വത്തിന് അപമാനമെന്നും കോടതി

തിരുവനന്തപുരം: കാമുകനുമായുള്ള അവിഹിതം തുടരാന്‍ ഭാര്‍ത്താവിന്റെ അമ്മയേയും മൂന്നരവയസുള്ള കുഞ്ഞിനെയും കൊന്ന കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. രണ്ട് പ്രതികളും അമ്പത് ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ വിധി പ്രസ്താവിച്ചത്. സ്വന്തം കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കേസ് അപൂര്‍വങ്ങള്‍ അപൂര്‍വമാണ്. അനുശാന്തി മാതൃത്വത്തിന് അപമാനമെന്നും കോടതി നിരീക്ഷിച്ചു.

പ്രതികളെ നേരത്തെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ടെക്‌നോപാര്‍ക്കില്‍ ഒപ്പം ജോലി ചെയ്തിരുന്ന കാമുകന്‍ നിനോമാത്യുവിനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നും നിനോ കൊല നടപ്പിലാക്കുകും ചെയ്തുവെന്നാണ് കേസ്. പ്രതികളായ നിനോമാത്യു, അനുശാന്തി എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. നിനോമാത്യുവിനും അനുശാന്തിക്കുമെതിരെ ചുമത്തിയിരുന്ന കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പല്‍, മോഷണം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെക്‌നോ പാര്‍ക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മില്‍ ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാന്‍ അനുശാന്തിയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും വകവരുത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കി. ഗൂഢാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. നിനോമാത്യവാണ് ലിജീഷിന്റെ അമ്മയെയും മകളെയും വെട്ടിക്കൊന്നത്. പക്ഷെ കുറ്റപത്രത്തില്‍ തെളിവുകള്‍ കൃത്യമായി നിരത്തുകയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് സമര്‍ത്ഥിക്കുകയും ചെയ്തതോടെ അനുശാന്തിക്കെതിരെയും കൊലപാതകവും മോഷവുമെല്ലാം തെളിഞ്ഞത്.

വാട്‌സ്ആപ് അടക്കം സാമൂഹികമാദ്ധ്യമങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രതികളില്‍ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി എസ്. വിനീത്കുമാര്‍ വാദിച്ചു ഈണ് രണ്ട് വാദങ്ങളും കോടതി അംഗീകരിച്തു. എന്നാല്‍, കൊലപാതകത്തിന് നേരിട്ട് തെളിവില്ലെന്നും സാഹചര്യതെളിവ് മാത്രം വച്ച് തൂക്കുകയര്‍ വിധിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരുന്ന പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധിവരുന്നത്. 2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയില്‍ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളില്‍ വരെ അതിര്‍ത്തികള്‍ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകള്‍ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.

Top