പ്രമുഖ ആള്‍ ദൈവങ്ങളായ അമ്യതാനന്ദമയിയും ബാബാ രാംദേവും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്ത് ആള്‍ ദൈവങ്ങള്‍ക്കെതിരെയുള്ള വികാരം ശക്തമാകുന്നിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച. വള്ളിക്കാവ് അമൃതപുരിയിലെ അമൃതാനന്ദമയി മഠത്തിലെത്തിയ ബാബാ രാംദേവിനെ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി സ്വീകരിച്ചു.വിവിത മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ ഇരുവരും എടുത്തതായാണ് സൂചന.വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രമുഖരെത്തുമ്പോള്‍ വലിയ പ്രചരണം നടത്താറുള്ള മഠം രാംദേവിന്റെ സന്ദര്‍ശനത്തിന് വലിയ പബ്ലിസിറ്റി നല്‍കിയിരുന്നില്ല.ബി ജെ പിയുടെയും പ്രധാനമന്ത്രി മോദിയുടെയും ഇഷ്ടക്കാരനായ രാംദേവിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനങ്ങളും ഏറെയുണ്ട്. ഇതെസമയംകുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വമാണ് അമൃതാനന്ദമയി എന്നു രാംദേവ് പറഞ്ഞു. ഭാഷ, ജാതി, മതം തുടങ്ങിയ അതിർവരമ്പുകളില്ലാതെ എല്ലാവരെയും അമ്മ തുല്യരായി കാണുന്നു. ആത്മീയതയും ശാസ്‌ത്രവും ഒരുമിച്ചു കൊണ്ടുപോകാനാണ് അമ്മ ആഗ്രഹിക്കുന്നത്. ഈ ദിശയിൽ മുന്നോട്ടുപോകാനാണ് ആയുർവേദ സ്ഥാപനത്തിലൂടെ താനും പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്തേവാസികളെയും അമൃത സർവകലാശാലാ വിദ്യാർഥികളെയും അഭിസംബോധന ചെയ്‌ത രാംദേവ് യോഗയുടെ ആരോഗ്യവശങ്ങൾ വിവരിക്കുകയും യോഗവിദ്യകളിൽ ചിലതു പ്രദർശിപ്പിക്കുകയും ചെയ്തു. മാതാ അമൃതാനന്ദമയി സരസ്വതി ശിൽപം രാംദേവിനു സമ്മാനിച്ചു.


