അശ്ലീല വീഡിയോ കണ്ട് മന്ത്രിമാരും നേതാക്കളും ഞെട്ടി; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളും ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം പ്രമുഖരുള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. ബുധനാഴ്ച ഉച്ചയ്ക്കാണ് ഒരു വീഡിയോ ഈ ഗ്രൂപ്പില്‍ കാണപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

യുവതിയുടെ 24 സെക്കന്റുള്ള വീഡിയോയാണ് പ്രമുഖരുള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി പത്രത്തിലെ സ്ഥാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് സൂചന. വീഡിയോ ചര്‍ച്ചാവിഷയമായതോടെ അയാള്‍ വിശദീകരണവുമായി രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫുമാരിലൊരാളാണ് തനിക്ക് വീഡിയോ അയച്ചതെന്നായിരുന്നു മറുപടി.

മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക ജ്ഞാനമില്ലാത്തതിനാല്‍ അറിയാതെ ഗ്രൂപ്പിലേക്ക് അയച്ചു പോയതാണെന്നും അയാള്‍ പറയുന്നു.

വീഡിയോ ഗ്രൂപ്പില്‍ വന്നതിനു പിറകെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പിസി ജോര്‍ജ്, വി ഡി സതീശന്‍ എന്നിവരെ അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നു പുറത്താക്കിയിരുന്നു.

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന ഈ ജീവനക്കാരനോട് ഉടന്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.

Top