മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ ദന്ത ഡോക്ടർ രശ്മി പിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ ദന്ത ഡോക്ടറായ രശ്മി പിള്ള, കൊല്ലത്തെ പെട്രോൾ പമ്പുടമയുമാണ്. അപകടമുണ്ടാക്കിയ ഇവരുടെ പുത്തൻ ആഢംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക്കൊണ്ടുപോകുന്നതിനിടെ രശ്മി പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
കൊല്ലം നഗരപരിധിയിൽപ്പെട്ട മാടൻനട ജംക്ഷനിൽ ജൂലായ് 25 ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ച ഡോക്ടർ അഴിഞ്ഞാടിയത്. കൊല്ലം നഗരപരിധിയിൽപ്പെട്ട മാടൻനട ജംക്ഷനിൽ ജൂലായ് 25 ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ച ഡോക്ടറുടെ കലാപരിപാടികള്‍ അരങ്ങേറിയത്.
അടുത്തിടെ വാങ്ങിയ ആഢംബര കാറാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടാക്കിയത്. ഏതാനും നാൾ മുൻപ് രശ്മി പിള്ള ഓടിച്ചിരുന്ന ആഢംബര കാർ കടപ്പാക്കട മേൽപ്പാലത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. അതിനുശേഷമാണ് പുതിയ കാർ വാങ്ങിയത്.
ചൊവ്വാഴ്ച രാത്രി അപകടമുണ്ടാക്കിയ കാറിൽ നിന്നും നിരവധി മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആറു മാസം മുൻപ് തന്‍റെ കാറിനെ മറികടന്ന ആംബുലൻസിനെ പിന്തുടർന്ന് താക്കോൽ ഊരിയെടുത്തതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു.
എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ഡോക്ടറുടെ ആഢംബര കാർ നിർത്തിയിട്ട ബൈക്കുകളെയും മറ്റു വാഹനങ്ങളെയും ഇടിച്ചിട്ടാണ് നിന്നത്. ബൈക്കുകളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.
അപകടമുണ്ടായതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരോട് രശ്മി പിള്ള തട്ടിക്കയറി. മദ്യപിച്ച് പൂസായ ഡോക്ടർ അവശനിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടറെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ അവരുടെ ആൺ സുഹൃത്തുക്കളായ ഡോക്ടർമാർ തട്ടിക്കയറി. മാധ്യമപ്രവർത്തകരെ കൈയറ്റം ചെയ്യാൻ ശ്രമിച്ച രശ്മി പിള്ളയുടെ മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


