സ്വന്തം ലേഖകൻ
കൊച്ചി: പശുവിറച്ചി പരിശോധനയ്‌ക്കെന്ന പേരിൽ കേരളത്തിലെ ഇറച്ചിക്കടകളിൽ പരിശോധന നടത്താൻ ആർഎസ്എസ് നീക്കം. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച വർഗീയ കാർഡ് പശുവിറച്ചിയുടെ പേരിൽ കേരളത്തിൽ നടത്താനാണ് ഇപ്പോൾ ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിൽ ഇറച്ചിക്കടകളിൽ പശുവിറച്ചി പിടിക്കാനെന്ന പേരിൽ ആർഎസ്എസ് പരിശോധന നടത്താനും ഒരുങ്ങുകയാണ്.
കേരളത്തിൽ വ്യാപകമായി പശുവിറച്ചി ഉപയോഗിക്കുന്നുണ്ടെന്നും പശുവിനെ കൊല്ലുന്നുണ്ടെന്നും ആദ്യഘട്ടമായി കേരളത്തിൽ ആർഎസ്എസ് നേതൃത്വത്തിൽ വ്യാപകായി പ്രചാരണം നടത്തും. തുടർന്നു പശുവിറച്ചിക്കെതിരെ കേരളത്തിലെ ഹൈന്ദവ സംഘടകളുമായി ചേർന്ന് ആദ്യം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്തും. ഇത്തരത്തിൽ നടത്തുന്ന പ്രചാരണത്തിലൂടെ വർഗീയ ധ്രുവീകരണമാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്.
ഇതിനു ശേഷമാണ് ഇറച്ചിക്കടകളിലേയ്ക്കു റെയ്ഡിനു ലക്ഷ്യമിടുന്നത്. ഇറച്ചിക്കടകളിൽ റെയ്ഡ് നടത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ച ശേഷം കേരളത്തലേയ്ക്കു വർഗീയ ധ്രുവീകരണം നടത്തുന്നതനാണ് ആർഎസ്എസ് നീക്കം.


