സദാ ഉറങ്ങിക്കിടക്കുന്ന രണ്ടുവയസുകാരി; 15 ലക്ഷം പേര്‍ കണ്ട വീഡിയോ ഫേസ്ബുക്കില്‍ അപ്രത്യക്ഷം; പിന്നില്‍ വലിയ ഇടപെടലുകള്‍?

ഒരു ഭിക്ഷാടകനായ ബാലന്റെ കൈയ്യില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ദീപ മനോജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു ദിവസം കൊണ്ട് 15 ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു. കുട്ടി ഭിക്ഷാടന മാഫിയയുടെ കൈയ്യില്‍പെട്ടതാണോ എന്ന സംശയത്തിലാണ് ദീപ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. സംഗതി വൈറലാകുകയും ചെയ്തു. നിരവധി ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്നു. എന്നാല്‍ പോസ്റ്റും ചിത്രങ്ങളും അപ്രത്യക്ഷമായി. എങ്ങനെയെന്നറിയില്ലെന്ന് ദീപ പറയുന്നു. സദാ ഉറങ്ങികിടക്കുന്നതായി കാണുന്ന കുട്ടികള്‍ക്ക് പിന്നില്‍ ഭിക്ഷാടന മാഫിയയുള്ളതായി താന്‍ വിശ്വസിക്കുന്നു. ഇത്തരം കാഴ്ച ഡല്‍ഹിയില്‍ സ്ഥിരമാണ്. വലിയ പിന്തുണ കിട്ടിയ പോസ്റ്റ് ശക്തമായ ഇടപെടലുള്ളത് കൊണ്ടാണ് അപ്രത്യക്ഷമായതെന്നും പിന്നില്‍ ആരെന്ന് കണ്ടെത്തിയാല്‍ ഭിക്ഷാടനമാഫിയയെ കുറിച്ചുള്ള വിവരം പുറത്തുവരുമെന്നും ദീപ പറയുന്നു. കട്ടപ്പന സ്വദേശിയാണ് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ദീപ മനോജ്. നിരവധി എന്‍ജിഒകളായും ഇതര സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദീപ എല്‍ എല്‍ ബി വിദ്യാര്‍ഥിനി കൂടിയാണ്.
kids

Top