തനിക്ക് ഒപ്പമുള്ള പെണ്‍കുട്ടി ആരാണന്ന് വെളിപ്പെടുത്തി ഭുവനേശ്വര്‍കുമാര്‍

ഒടുവില്‍ ഭുവനേശ്വര്‍ കുമാര്‍ ആ ചിത്രത്തിന്റെ മറുപാതിയിലാരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ഒടുവില്‍ താരം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിന്നര്‍ ടേബിളില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ചിത്രമായിരുന്നു ഭുവി ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പോസറ്റ് ചെയ്തത്. ചിത്രത്തിന്റെ മറുപാതിയില്‍ ആരെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും ഭുവി അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ പൂര്‍ണരൂപം പുറത്തുവിട്ട് തന്റെ ഭാവിവധു നൂപുര്‍ നഗറാണിതെന്ന് ഭുവി വ്യക്തമാക്കി. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കു മുമ്പ് കിട്ടിയ ചെറിയ ഇടവേള ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍. ഇതിനിടെയാണ് ടീം അംഗങ്ങളില്‍പ്പോലും ആകാംക്ഷ ഉണര്‍ത്തിയ ചിത്രത്തിന്റെ മറുപാതിയില്‍ തന്റെ ഭാവിവധു ആരാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കൂിട ഭവി വെളിപ്പെടുത്തിയിരിക്കുന്നത്.

Top