ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ക്രിമിനൽ കേസ് !..കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയെ സി.എസ്.ഐ സഭ ഒരിക്കലും ബിഷപ്പായി പരിഗണിച്ചില്ലെന്ന പരാമർശം; ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ബിലീവേഴ്സ് ചർച്ച് മാനനഷ്ടക്കേസ് നല്കി

തിരുവല്ല: പരമാധ്യക്ഷൻ ഡോ. കെ. പി. യോഹന്നാൻ മെത്രാപ്പൊലീത്തയേയും അദ്ദേഹം വാഴിച്ച ബിഷപ്പുമാരെയും സഭാ ഭരണസംവിധാനത്തെയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സി.എസ്.ഐ. മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മനെതിരെ ബിലീവേഴ്സ് ചർച്ച് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ബിലീവേഴ്സ് ചർച്ചിന്റെ നിരണം ഭദ്രാസന ചുമതലയുള്ള ബിഷപ്പ് ജോജു മാത്യൂസ് ആണ് ഹർജി നൽകിയിട്ടുള്ളത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പരാതിക്കാരന്റെ മൊഴിയെടുത്തു.

പാരമ്പര്യവും ചരിത്രപരവുമായ എപ്പിസ്‌കോപ്പസിയിലൂടെയും ഭരണഘടനയിലൂടെയും സ്ഥാപിതമായതാണ് ബിലീവേഴ്സ് ചർച്ചെന്ന് ഹർജിയിൽ പറയുന്നു. സഭയുടെ എപ്പിസ്‌കോപ്പസിയെ ചോദ്യം ചെയ്യുകയും വ്യക്തിവിരോധം മൂലം ഡോ. കെ. പി. യോഹന്നാൻ മെത്രാപ്പൊലീത്തയേയും അദ്ദേഹം വാഴിച്ച ബിഷപ്പുമാരെയും പുരോഹിതന്മാരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്തത് ദുരുദ്ദേശപരമാണ്. 2003 ൽ സി.എസ്.ഐ. സഭയുടെ അന്നത്തെ മോഡറേറ്റർ ആയിരുന്ന ബിഷപ്പ് ഡോ. കെ. ജെ. സാമുവേലിന്റെ മുഖ്യ കാർമികത്വത്തിൽ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് ആചാരപ്രകാരമാണ് ബിഷപ്പായി വാഴിക്കൽ ചടങ്ങു നടന്നത്. സി.എസ്.ഐ സഭയിൽ പിന്നീട് മോഡറേറ്റർ ആയ ബിഷപ്പ് ഗ്ലാഡ്സ്റ്റൻ അടക്കം ഏഴോളം ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തിരുന്നു.thomas k umman-2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയെ സി.എസ്.ഐ സഭ ഒരിക്കലും ബിഷപ്പായി പരിഗണിച്ചിട്ടില്ലെന്ന് ബിഷപ്പ് തോമസ് കെ. ഉമ്മൻ പ്രചരിപ്പിക്കുകയാണെന്നും ഹർജിയിലുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സഭയ്ക്ക് എതിരേ ആരോപണം ഉന്നയിച്ചത്. ഇതേ സി.എസ്.ഐ. മോഡറേറ്ററുടെ ഭാര്യ ബിഷപ്പ് വാഴിക്കൽ ചടങ്ങ് നടന്നതിനു ശേഷവും 2010 വരെ ബിലീവേഴ്സ് ചർച്ച് സെമിനാരിയിൽ വേദാധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നുവെന്നും 2013-ൽ എപ്പിസ്‌കോപ്പസിയുടെ പത്താം വാർഷികം ആഘോഷിച്ചപ്പോൾ ഇറക്കിയ പ്രത്യേക സുവനീറിൽ ബിഷപ്പ് തോമസ് കെ. ഉമ്മൻ, ഡോ കെ. പി. യോഹന്നാൻ മെത്രാപ്പൊലീത്ത ബിഷപ്പ് ആയതിലുള്ള വാർഷിക ആഘോഷങ്ങളിലുള്ള സന്തോഷം പങ്കുവച്ച് ആശംസകൾ നേർന്നിരുന്നു.

ബിഷപ്പ് സ്ഥാനാരോഹണം കഴിഞ്ഞിട്ടു പതിനാലു വർഷത്തിനു ശേഷവും, കേരളാ കൗൺസിൽ ഓഫ് ചർച്ചസിലെ മെമ്പർഷിപ്പ് ലഭിച്ചു പതിനാലു മാസത്തിനു ശേഷവും, നിലവിൽ ഒരു സാഹചര്യങ്ങളും ഇല്ലാതെയിരിക്കെ ഇങ്ങനെയുള്ള പ്രസ്താവനകൾ നടത്തി സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്നതിനു പിന്നിൽ വലിയ ഗൂഢാലോചനകൾ ഉണ്ട് എന്നാണ് വിശ്വസിക്കേണ്ടതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ബിലീവേഴ്സ് ചര്ച്ചിന് എപ്പിസ്‌കോപ്പസി ലഭിച്ചത് എല്ലാ കീഴ്‌വഴക്കവും നടപടിക്രമങ്ങളും അനുസരിച്ചാണെന്നതിനെ സാധൂകരിക്കുന്ന സി.എസ്.ഐ ബിഷപ്പ് കൗൺസിൽ മിനിറ്റ്സ് അടക്കമുള്ള രേഖകളും തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.സി.എസ്.ഐ. സഭയിലെ മേൽപ്പട്ടക്കാരോടും പുരോഹിതന്മാരോടും വിശ്വാസികളോടുമുള്ള ബഹുമാനവും ബന്ധവും അതേപടി തുടരുമെന്നും, സി.എസ്.ഐ.മോഡറേറ്റർ ബോധപൂർവം പ്രസ്താവന നടത്തി ബിലീവേഴ്സ് ചർച്ചിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാലാണ് കേസ് നൽകുവാൻ നിർബന്ധിതമായതെന്നും സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു.

Top