കസ്റ്റ്ഡിയിലെടുത്ത സ്ത്രീകളെ ലൈംഗീകമായി പോലീസ് പീഡിപ്പിച്ചു; അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ബിന്ധ്യാ തോമസ്

കൊച്ചി: ബ്ലൂബ്ലാക്‌മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ് തോമസിനെ ലൈംഗീകമായി പീഡിപ്പിച്ചെന്നെ പാരാതി ഗൗരവമാണെന്ന് പോലീസ് കംപ്ലയിന്‍ന്റ് അതോറിറ്റി. ബ്ലാക്‌മെയില്‍ കേസിലെ പ്രതികളായ സ്ത്രീകളെ വനിതാ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സി ഐ സന്തോഷ് കുമാര്‍ പീഡിപ്പിച്ചതെന്നാണ് കേസിലെ പ്രതി ബിന്ധ്യാസ് തോമസ് പോലീസ് കംപ്ലയിന്‍ന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

പൊലീസ് ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും തുടര്‍ന്ന് ഗവ. ആശുപത്രിയില്‍ ചികിത്സതേടടേണ്ടി വന്നുവെന്നുമാണ് ഇവര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ചികത്സതേടിയതടക്കമുള്ള രേഖകള്‍ കമീഷനില്‍ ഹാജരാക്കാമെന്നും അവര്‍ ബോധിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനുപുറമെ ശാരീരികമായും മാനസികമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പീഡനമേല്‍പിച്ചു. തന്റെ അമ്മയെ തൊട്ടടുത്ത മുറിയില്‍ ഇരുത്തിയാണ് പാലാരിവട്ടം സ്റ്റേഷനില്‍ തന്നെ പീഡിപ്പിച്ചതെന്നും ബിന്ധ്യാസ് ആരോപിക്കുന്നു. താന്‍ പീഡിപ്പിക്കപ്പെട്ടതറിഞ്ഞുള്ള വിഷമം മൂലമാണ് അമ്മ ആത്മഹചത്യ ചെയ്തതെന്നും ബ്ലാക്‌മെയില്‍ തട്ടിപ്പുകേസ് പ്രതി ആരോപിച്ചു.

തന്റെ മൊബൈലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വ്യവസായി അടക്കമുള്ള 11 പേരില്‍നിന്ന് വന്‍ തുക അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി വാങ്ങിയതായും ബിന്ധ്യാസ് ആരോപിച്ചു. കൊച്ചിയില്‍ പൊലീസ് കമീഷണറായിരുന്ന കെ.ജി. ജയിംസ്, ഡി.സി.പിയായിരുന്ന ആര്‍. നിശാന്തിനി, നോര്‍ത് സി.ഐയായിരുന്ന എന്‍.സി. സന്തോഷ്, വനിതാ ഉദ്യോഗസ്ഥരായ റെജിമോള്‍, ഷൈന്‍ മോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ബിന്ധ്യാസ് പറഞ്ഞു.

പരാതി സ്വീകരിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് പൊലീസ് കസ്റ്റഡിയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചു. തെളിവുകളടക്കമുള്ള വിശദ സത്യവാങ്മൂലം അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കണമെന്ന് പരാതിക്കാരിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. ചികിത്സതേടിയതിന്റെ ആശുപത്രി രേഖ ഹാജരാക്കാമെന്ന് ബിന്ധ്യാസ് ബോധിപ്പിച്ചു. ബിന്ധ്യാസ് നല്‍കിയ പരാതിയും ഉദ്യോഗസ്ഥരുടെ വിശദീകരണവും അടുത്തമാസം 15ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കി.

2014 ജൂലൈ പത്തിന് കുമ്പളം ടോള്‍ പ്‌ളാസയില്‍നിന്ന് പ്രതിശ്രുതവരനോടൊപ്പമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് തന്നോടൊപ്പം കസ്റ്റഡിയിലെടുത്ത പ്രതിശ്രുതവരന്‍ റലാഷിനെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെട്ടിരുന്നെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.

Top