ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം. 1027.339 കോടി രൂപ. തൊട്ടുപിന്നില്‍ സി.പി.എമ്മാണ്. 104.847 കോടി രൂപ. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച കണക്കാണിത്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ കണക്ക് സമര്‍പ്പിട്ടില്ല. എന്നാല്‍ 2016-17 വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 225.36 കോടി രൂപ ലഭിച്ചിരുന്നു.
ബി.ജെ.പിയുടെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് കോടി രുപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. 2016-17 വര്‍ഷത്തില്‍ 1034.27 കോടി രൂപയായിരുന്നു വരുമാനം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 758.47 കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്നും ബി.ജെ.പി മുന്നോട്ടുവച്ച കണക്കില്‍ പറയുന്നു. സി.പി.എമ്മിന് 83.482 കോടി രൂപയും ബി.എസ്.പിക്ക് 14.78 കോടി രൂപയും ചെലവായിട്ടുണ്ട്.
ശരത് പവാറിന്റെ എന്‍.സി.പിയ്ക്ക് 8.15 കോടി രൂപയുടെ വരുമാനമാണുള്ളത്. 8.84 കോടി രൂപ ചെലവാക്കി. വരുമാനത്തേക്കാള്‍ 69 ലക്ഷം രൂപ അധികമായി ചെലവ് ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 5.167 കോടിയാണ് മൊത്തം വരുമാനം. സി.പി.ഐയ്ക്ക് 1.55 കോടിയും.