കേരളം പിടിക്കാൻ ആയിരം കോടിയുമായി ബിജെപി; രഹസ്യസ്ഥാനാർഥികളെ നിർണ്ണയിച്ച് പ്രചാരണം; 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലക്ഷ്യം 11 സീറ്റ്; മോഹൻലാലും, മേജർ രവിയും, തുഷാർ വെള്ളാപ്പള്ളിയും പട്ടികയിൽ; ഒപ്പം ഒരു കോൺഗ്രസ് നേതാവും

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 2019 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി ബിജെപി സംസ്ഥാന ഘടകം. ഓരോ പാർലമെന്റ് മണ്ഡലത്തിലെയും രഹസ്യസ്ഥാനാർഥികളെ രംഗത്തിറക്കി കേരളം പിടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആയിരം കോടി മുടക്കി 11 പാർലമെന്റ് സീറ്റ് വിജയപ്പിച്ചെടുക്കുക എന്നതാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്്യമിടുന്നത്. ഇതിനായി സ്ഥാനാർഥി പട്ടികയിൽ വൻ താര നിരയെ തന്നെ ബിജെപി രംഗത്തിറക്കുന്നുമുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി ബിജെപി പരിഗണിക്കുന്നവിരിൽ സൂപ്പർ താരം മോഹൻലാലും, സംവിധായകൻ മേജർ രവിയും, എംപിമാരായ സുരേഷ് ഗോപിയും, അൽഫോൺസ് കണ്ണന്താനവും, ക്രീക്കറ്റ് താരങ്ങളായ ശ്രീശാന്തും, മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനന്തപത്മനാഭവനും, മുതിർന്ന ഒരു കോൺഗ്രസ് നേതാവുമുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകൾ. കേരളത്തിലെ ഇരുപത് നിയോജക മണ്ഡലങ്ങളിൽ കൊല്ലം, തൃശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങൾ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് നൽകുന്നതെന്നാണ് സൂചന. ഈ മണ്ഡലങ്ങളിൽ ആലപ്പുഴയിൽ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു.
ജമ്മുകാശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിജയകരമായി പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണ് ഇക്കുറി കേരളത്തിൽ നടപ്പാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top