നിലമ്പൂര്‍: പാലക്കാട് കേന്ദ്രീകരിച്ചുള്ള ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയിലെ പിരിവുക്കാരനെ മന്ത്രവാദ ചികിത്സയുടെ മറവില്‍ സ്‌ത്രീ പീഡനം വകുപ്പില്‍ അറസ്റ്റ് ചെയ്തു.മന്ത്രവാദ ചികിത്സയുടെ മറവില്‍ നിരവധി സ്‌ത്രീകളെ പീഡിപ്പിച്ചു എന്നാണ് പ്രതിയുടെ പേരിലുള്ള കുറ്റം . കാളികാവ് കെ.എ.കെ പടി കുന്നുമ്മല്‍ അബ്‌ദുള്‍ ഖാദറിനെ (കുഞ്ഞുട്ടി- 50) യാണ് നിലമ്പൂര്‍ സി.ഐ: ടി.സജീവന്‍ അറസ്‌റ്റ് ചെയ്‌തത്. നിലമ്പൂര്‍ സ്വദേശിയായ 19 വയസ്സുകാരിയുടെ പരാതിയിലാണ് അറസ്‌റ്റ്.
പാലക്കാട് കേന്ദ്രീകരിച്ചുള്ള ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയിലെ പിരിവുക്കാരനാണു പ്രതി. പ്രായപൂര്‍ത്തിയായ മകളുടെ വിവാഹം എളുപ്പത്തില്‍ നടക്കാന്‍ മന്ത്രവാദ ചികിത്സ നടത്തിയാല്‍ മതിയെന്നും ഇത്തരം ചികിത്സ തനിക്ക് അറിയാമെന്നും പറഞ്ഞ് നിലമ്പൂരിലെ മാതാവിനെ പറഞ്ഞ് ധരിപ്പിച്ചാണു യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.മലപ്പുറം, പാലക്കാട് ജില്ലകളിലെ പല സ്‌ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചതായി പോലിസ് നടത്തിയ അനേ്വഷണത്തില്‍ വ്യക്‌തമായി. യുവതികളുടെ വീട്ടില്‍ വെച്ച് തന്നെയാണ് മന്ത്രവാദ ചികിത്സ നടത്തുന്നത്. മൂന്നുദിവസമാണു ചികിത്സ. മൂന്നാം ദിവസം യുവതിയെ മുറിയില്‍ അടച്ചിട്ടാണ് പീഡിപ്പിക്കുന്നത്. നിലമ്പൂര്‍ ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. സി.ഐ കൂടാതെ എസ്.ഐ സി.പ്രദീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.മനോജ്, പി.സി.വിനോദ്, ടി. വിനോബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


