മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി

വഴിക്കടവ്: കേരളതമിഴ്‌നാട് അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്‍വച്ച് കാറില്‍ കടത്തിയ പണം ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടിച്ചെടുത്തത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കടത്താന്‍ ഉപയോഗിച്ച ഹോണ്ടാ സിറ്റി കാറും സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് പണം കടത്താനാണ് മൂന്നംഗ സംഘം ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top