നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടുന്ന സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

കൊല്ലം: സ്ത്രീകളെ ഉപയോഗിച്ചു വശീകരിച്ചു നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടുന്ന സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റില്‍ . തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പെട്ട പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെട്ട സംഘമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത് .
തിരുവനന്തപുരം ജില്ലയിലെ സമ്പന്നനായ ബിസിനസുകാരനെ കൊല്ലത്തെ ഹോട്ടലില്‍ എത്തിച്ചു സ്ത്രീക്കൊപ്പം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണു സംഘം പിടിയിലായത്. ബിസിനസുകാരന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ സഹായത്തോടെയാണു സെക്‌സ് റാക്കറ്റ് വലവീശിയതെന്നു പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു പ്രധാന ഹോട്ടലിലാണു സ്ത്രീക്കൊപ്പം ബിസിനസുകാരന്‍ ദമ്പതികളെന്ന വ്യാജേന മുറിയെടുത്തത്.

ഇരുവരും മുറിയില്‍ ഒരുമിച്ചു കഴിയുന്നതിനിടെ സംഘത്തിലെ മറ്റുള്ളവരെത്തി തട്ടി വിളിക്കുകയായിരുന്നു. മുറിയില്‍ പ്രവേശിച്ച് ഇരുവരുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതികള്‍ കുടുംബാംഗങ്ങള്‍ക്കു ഫോട്ടോകള്‍ അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു ബിസിനസുകാരന്റെ എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ സംഘം നഗരത്തിലെ എടിഎമ്മില്‍ നിന്നു രണ്ടു തവണയായി 80,000 രൂപ പിന്‍വലിച്ചു. അക്കൗണ്ടിലെ പണം തീര്‍ന്നതോടെ സെക്‌സ് റാക്കറ്റ് സംഘം രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. തുടര്‍ന്നാണു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ബിസിനസുകാരന്‍ പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈസ്റ്റ് പൊലീസ് ഒരുക്കിയ വലയിലാണു പ്രതികള്‍ പിടിയിലായത്. പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം പണം നല്‍കാമെന്നു ബിസിനസുകാരന്‍ പ്രതികളോടു സമ്മതിച്ചു. ഇതു വിശ്വസിച്ചു പണം വാങ്ങാന്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടുന്നു. ഇതിലൊരാളെ കോഴിക്കോട്ടു നിന്നാണു പിടികൂടിയത്.

Top