ബ്ലൂ വെയിൽ ഗെയിം കളിച്ച് മരണം; വിദ്യാർഥിയുടെ അവസാന വാക്കുകൾ; ഫേസ്ബുക്കിൽ കുറിച്ചത്?

ബ്ലൂ വെയിൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്.

മരിക്കുന്നതിന് മുമ്പ് മനോജ് ഫേസ്ബുക്കിൽ കുുറിച്ചെന്ന് സംശയിക്കുന്ന പോസ്റ്റാണ് പുറത്തായിരിക്കുന്നത്. ഇതോടെ മനോജിന്റെ മരണത്തിനു പിന്നിലും ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന കാര്യത്തിൽ സംശയം ബലപ്പെടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം 26നാണ് മനോജ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വിളപ്പിൽ ശാല സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ് .

മനോജിന്റെ ആത്മഹത്യ ബ്ലൂവെയിൽ ഗെയിം കാരണമാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

തന്റെ ഫേസ്ബുക്ക് വിവരം ഹാക്ക് ചെയ്യാൻ ആരൊക്കെയോ ശ്രമിക്കുന്നവെന്ന വിവരം സ്ക്രീൻ ഷോട്ടെടുത്ത് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതാണ് മനോജിന്റെ അവസാന പോസ്റ്റ്. മരിക്കുന്നതിന് തലേദിവസമാണ് മനോജ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മനോജ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി മനോജ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് അമ്മ പറയുന്നത്.

ബ്ലൂ വെയിൽ ഗെയിം കളിക്കുന്ന കാലഘട്ടത്തിൽ മകനിൽ നിരവധി മാറ്റങ്ങൾ കണ്ടിരുന്നതായി അമ്മ പറയുന്നു.

വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നിരുന്നുവെന്നും എല്ലാർക്കുമൊപ്പം മാത്രം പുറത്തു പോയിരുന്ന മനോജ് ബ്ലൂ വെയിൽ ഗെയിം കളിച്ചതിനു പിന്നാലെ ഒറ്റയ്ക്ക് കടൽ കാണാൻ പോയിരുന്നതായും അമ്മ.

ആത്മഹത്യ ചെയ്ത മനോജിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ബ്ലൂ വെയിൽ ഗെയിമിന്റെ ലിങ്കുകൾ ലഭിച്ചിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് ഈ ലിങ്കുകൾ മനോജ് ഡിലീറ്റ് ചെയ്തതെന്നാണ് സൂചനകൾ.

Top