അഗ്‌നിപര്‍വത പ്രവാഹം കാണാന്‍ പോയ യാത്രക്കാരുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്ക്

ഹവായ്: അഗ്‌നിപര്‍വത പ്രവാഹം കാണാന്‍ പോയ സഞ്ചാരികളുടെ ഉല്ലാസ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹവായ് ദ്വീപിലാണ് സംഭവം. കിലാവോ അഗ്‌നിപര്‍വത പ്രവാഹം കാണാന്‍ പോയ യാത്രക്കാര്‍ക്കാര്‍ക്കാണ് പരിക്കേറ്റത്. മെയ് മാസം മുതലാണ് ഹവായില്‍ കിലാവോ അഗ്‌നിപര്‍വത പ്രവാഹം ആരംഭിച്ചത്. ശക്തമായ തീയും, ഗ്യാസും പ്രവഹിക്കുന്നത് ദൂരെ നിന്ന് വീക്ഷിക്കാന്‍ ഇവിടേക്ക് യാത്രക്കാരെ കൊണ്ടുപോവുന്ന ബോട്ടുകളുണ്ട്. ഇങ്ങനെ പോകുന്ന ബോട്ടിലേക്കാമ് അഗ്നി പര്‍വതം പുറത്തു വിട്ടവലിയ കല്ലും തീഗോളവും പതിച്ചത്. പുകയും തീയും പുറത്തുവരുന്ന അഗ്‌നിപര്‍വത പ്രവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. ബോട്ടിന്റെ മേല്‍ക്കൂര തകര്‍ന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ പങ്ക് വെച്ചിട്ടുണ്ട. പരിക്കേറ്റവരെ ഇതേ ബോട്ടില്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അഗ്‌നിപര്‍വത പ്രവാഹം ശക്തമായതോടെ ഇവിടേക്ക് പ്രവേശിക്കുന്നതിന് ശക്തമായ സുരക്ഷാ നിര്‍ദേശങ്ങള്‍ അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതിന് 100 മീറ്റര്‍ പരിസരത്ത് പ്രത്യേക ലൈസന്‍സുള്ള ബോട്ടുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കിയിരുന്നുള്ളൂ. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും ബോട്ട് അധികൃതര്‍ പാലിച്ചില്ലെന്ന ആരോപണഉയര്‍ന്നിട്ടുണ്ട്.

Top