സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം സദാചാരപൊലീസാക്കാൻ നീക്കം: എം.ജിയിൽ നടന്നത് പെൺകുട്ടികളുടെ അതിക്രമമോ..?

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: എംജി സർവകലാശാല കാമ്പസിനു മുന്നിൽ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടി സദാചാര ഗുണ്ടായിസമാക്കാൻ നീക്കം. മലപ്പുറം ഇടുക്കി സ്വദേശികളായ രണ്ടു പെൺകുട്ടികളെയും സുഹൃത്തുക്കളെയും ആക്രമിക്കാൻ ശ്രമിച്ച സംഭവമാണ് സദാചാര ഗുണ്ടായിസമാക്കാൻ നീക്കം നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. പെൺകുട്ടികളുടെ മുൻ സുഹൃത്തുക്കളായ രണ്ടു പേർക്കെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.
ഞായറാഴ്ച രാത്രി 7.30ന് മന്നാനം ജംഗ്ഷനിലായിരുന്നു സംഭവം.  യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് അൽഫോൻസയും സുഹൃത്തുക്കളായ പെൺകുട്ടികൾ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം വാങ്ങാൻ പോകുന്നതിനായി പുരുഷ സുഹൃത്തിനൊപ്പം ഇവർ തട്ടുകടയിലേയ്ക്കു പോകുകയായിരുന്നു. മാന്നാനം ജംഗ്ഷനിലെത്തി ഭക്ഷണം കഴിക്കാൻ തട്ടുകയിലെത്തിയപ്പോൾ അമ്മഞ്ചേരി സ്വദേശികളായ രണ്ടു യുവാക്കൾ ആൺ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഇവർക്കു നേരെ അസഭ്യം പറയുകയും അശ്ലീല ആഗ്യം കാട്ടുകയുമായിരുന്നു. പെൺകുട്ടികളിൽ ഒരാൾ ഇതിനെ ചോദ്യം ചെയ്തു. ഇതോടെ യുവാക്കളും പെൺകുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവും തമ്മിൽ തർക്കമായി. വാക്കേറ്റവും ഒടുവിൽ ഇത് കയ്യാങ്കളിയിലേയ്ക്കും എത്തി.
ഇതോടെ പ്രകോപിതരായ യുവാക്കൾ പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ചു. ഇതോടെ യുവാക്കളുടെ സംഘത്തെ നേരിടാൻ പെൺകുട്ടികളും രംഗത്തിറങ്ങി. ഇതിനിടെ ഇരുവരും ബഹളം വച്ചതോടെ വിദ്യാർഥിനികളുടെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തുകൂടി വലിക്കുകയും മുഖത്തും ശരീരത്തും പരിക്കേൽപ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ് അക്രമസംഘത്തെ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾക്ക് വീണ്ടും മർദനമേറ്റു. ബഹളം കേട്ടു നാട്ടുകാർ ഓടികൂടിയതോടെ യൂവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു അന്വേഷണം അരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top