സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവാഹത്തിനു മുൻപ് അവിഹിത ബന്ധങ്ങളുണ്ടായിരുന്ന നവവധുവിന് കല്യാണപന്തലിൽ എട്ടിന്റെ പണിയൊരുക്കി നവവരൻ. നവവധുവും മുൻ കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ കല്യാണപന്തലിൽ പരസ്യമായി പ്രദർശിപ്പിച്ചാണ് വിവാഹം വിവാദമാക്കി മാറ്റിയത്. സംഭവം വിവാദമായതോടെ യുവാവ് കല്യാണം വേണ്ടെന്നു വയ്ക്കുകയും സ്ഥലം വിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ പ്രശസ്തമായ കല്യാണമണ്ഡപത്തിൽ നടന്ന ആഡംബര വിവാഹവേദിയിലാണ് വിവാദമായ വീഡിയോ പ്രദർശനം ഉണ്ടായത്. കോടികൾ മുടക്കിയാണ് വിവാഹത്തിനു വേണ്ടി സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നത്. ഇതേ തുടർന്നു വിവാഹവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥികളും, സുഹൃത്തുക്കളും പെൺകുട്ടിയുടെയും, യുവാവിന്റെയും ബന്ധുക്കളും എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ പ്രഖ്യാപനമുണ്ടായത്.
ഇവിടെ ഇപ്പോൾ ഒരു വീഡിയോ പ്രദർശനം നടക്കാൻ പോകുകയായണ്. സ്‌റ്റേജിൽ തയ്യാറാക്കിയിരുന്ന വീഡിയോ വാളിലേയ്ക്കായി എല്ലാവരുടെയും ശ്രദ്ധ. ഇതിനിടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കല്യാണച്ചെറുക്കൻ വീഡിയോ ഓൺ ചെയ്തു. വിവാഹത്തിനായി പന്തലിൽ ഒരുങ്ങി നിന്നിരുന്ന നവവധുവും, മുൻ കാമുകനും തമ്മിലുള്ള അശ്ലീല വീഡിയോയായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്. തുറന്ന വേദിയിലിലെ വലിയ സ്‌ക്രീനിൽ വീഡിയോ പ്രദർശിപ്പിച്ച ശേഷം നവവരൻ സ്ഥലം വിടുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങി. ഡൽഹിയിലെ പ്രൈവറ്റ് ഡിക്ടക്ടീവിന്റെ സഹായത്തോടെയാണ് യുവാവ് ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പകർത്തിയെടുത്തത്.


