ലണ്ടനില്‍ ഭീകരാക്രമണ ഭീതി… ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് വെടിവെപ്പ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് വെടിവെപ്പ്. പാര്‍ലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനു മുമ്പ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.

വെടിവെപ്പിനെ തുടര്‍ന്ന് പൊതുസഭ നിര്‍ത്തിവെച്ച സ്പീക്കര്‍ അംഗങ്ങളോട് ചേംബറില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റിനു പുറത്ത് ആയുധധാരികളെ കണ്ടതായി പാര്‍ലമെന്‍റിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഒരു ഡസന്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top