കോട്ടയത്ത് കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു.കണ്ണൂർ പേരാവൂർ മണത്തണ സ്വദേശിനി കരിയാടൻ വീട്ടിൽ സിന്ധു പ്രബീഷ് മരിച്ചു. നിരവധി പേർക്ക് പരിക്ക്.

കോട്ടയം: കോട്ടയത്ത് ബസ് അപകടത്തിൽ പെട്ടു . കുറവിലങ്ങാട് വെച്ചുണ്ടായ അപകടത്തിൽ 45 കാരി മരിച്ചു. കണ്ണൂർ പേരാവൂർ മണത്തണ സ്വദേശിനി കരിയാടൻ വീട്ടിൽ സിന്ധു പ്രബീഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ എംസി റോഡിലാണ് അപകടമുണ്ടായത്.തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന വിനോദയാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിലെ മുഴുവൻ യാത്രക്കാരും ഇരിട്ടി സ്വദേശികളാണ്. വളവ് തിരിയുന്നതിനിടെ ബസ് ഒരുവശത്തേക്ക് മറയുകയായിരുന്നു.ബസിസുണ്ടായിരുന്ന 49 പേരിൽ 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top