ബസ് കാത്തു നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കയ്യിലുണ്ടായിരുന്ന കുട്ടി കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ

ലക്‌നൗ: ഉത്തർപ്രദേശിൽ 30കാരിയെ സ്വകാര്യ ബസിൽവെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കി. തിങ്കളാഴ്ച്ച രാത്രി ശീശ്ഗഢ് ബസ് സ്റ്റേഷനിലാണ് സംഭവം. നവജാതശിശുവുമായി ബസ് സ്റ്റേഷനിൽ കാത്തു നിന്ന യുവതിയെയാണ് കണ്ടക്ടറും സഹായിയും ചേർന്ന് മാനഭംഗപ്പെടുത്തിയത്. ഇതിനിടെ യുവതിയുടെ കൈയിൽ നിന്നും വീണു പോയ 15 വയസ് മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ കണ്ടക്ടറായ ഈശ്വരി പ്രസാദ്, സഹായിയായ ശിവ്കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട് സന്ദർശിച്ച് റായ്പൂരിലുള്ള സ്വവസതിയിലേക്ക് മടങ്ങവെയാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയെടെ ഭർത്താവ് റായ്പൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്.
അവശനിലയിൽ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കുകയായിരുന്നു.

Top