അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു; കൊലപാതകിയുടെ ആക്രമണം രാത്രിയില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. ഇന്ത്യക്കാരനായ ഹാര്‍നിഷ് പട്ടേലാണ് വ്യാഴാഴ്ച രാത്രി 11.24 ഓടെ സൗത് കരോലിനയിലെ ലാന്‍സസ്റ്ററിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്. വെടിയൊച്ചയും കരച്ചിലും കേട്ട അയല്‍വാസി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

പരോപകാരിയായിരുന്നു ഹാര്‍നിഷെന്നും കൊലപാതകത്തിനുകാരണം അറിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. വംശീയാക്രമണത്തിനിരയായി ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സംഭവം. ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ ഭരണകൂടം ഖേദം പ്രകടിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഹാര്‍നിഷ് വെടിയേറ്റ് മരിച്ചത്. എന്നാല്‍ വംശീയ വെറിയല്ല കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാര്‍നിഷ് പട്ടേലിന്റെ സ്പീഡ് മാര്‍ട്ട്എന്ന കടക്കുമുന്നില്‍ ജനങ്ങള്‍ ആദാരാജ്‌ലികള്‍ അര്‍പ്പിച്ചുകൊണ്ട് പൂക്കളും ബലൂണുകളും അലങ്കരിച്ചിട്ടുണ്ട്. ‘കുടുംബത്തില്‍ ചില അടിയന്തിര സാഹചര്യങ്ങള്‍ നേരിട്ടതിനാല്‍ കുറച്ചു ദിവസത്തേക്ക് കട അടച്ചിടുന്നതായിരിക്കും. ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’ എന്നൊരു കുറിപ്പും കടയുടെ പേരില്‍ വാതിലില്‍ പതിച്ചിട്ടുണ്ട്.

Top