നിയമപരമായ പ്രസക്തിയില്ല;പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തിനെതിരെ ഗവര്‍ണര്‍.

തിരുവനന്തപുരം:കേരള നിയമസഭ പ്രമേയത്തിന് നിയമപരമായ പ്രസക്തിയില്ല.പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ പൌരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍‌ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാകാം പ്രമേയം. ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല. വിഭജനം ബാധിക്കാത്ത സംസ്ഥാനമായ കേരളത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ കേരള നിയമസഭക്ക് കേന്ദ്ര നിയമത്തിന് എതിരെ നിയമം പാസാക്കനുള്ള അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി നിയമപരമെന്നും ചെന്നിത്തല പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 31നാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പൗരത്വ ഭേദഗതി നിയമം ആർ.എസ്. എസ് അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത തകർക്കുന്ന നിയമം റദ്ദാക്കണം. ഭരണഘടനയിൽ പറയുന്ന മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ് നിയമമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.

Top