കൊച്ചി : മതതീവ്രവാദികളുമായി കൂട്ടുചേരുന്ന കോൺഗ്രസ് പ്രസ്ഥാനം ഈ നാടിനാപത്താണ് എന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA).ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യമുയർത്തിയ ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്തിന് ആപത്താണ് എന്നും കാസ നേതാക്കൾ പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നു .
ഇസ്ലാമിക ഭീകര പ്രസ്ഥാനം എന്ന് കണ്ടു മുൻപ് ബംഗ്ലാദേശ് നിരോധിച്ച ജമാഅത്തെ ഇസ്ലാമി , ബംഗ്ലാദേശിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിക ഭരണം കൊണ്ടുവന്ന ഹൈന്ദവരെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല നടത്തിയ ജമാഅത്തെ ഇസ്ലാമി, കാശ്മീർ പാകിസ്താന്റെ ഭാഗമാണെന്ന് നിലപാടെടുത്തുകൊണ്ട് അവിടെ വേറൊരു ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച പ്രസ്ഥാനം , രാജ്യത്തിൻ്റെ അഭിമാനമായി മാറിയ ടാറ്റായെ തളർത്തുന്നതിന് വേണ്ടി അവരുടെ ഉൽപ്പന്നങ്ങൾക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി എന്നും രാജ്യത്തിന് ആപത്താണ് .
കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി ഏറ്റവും അപകടകാരിയായ ഇസ്ലാമിക സംഘടനയെന്ന് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ ജമാഅത്തെ ഇസ്ലാമി , ഈ ഇസ്ലാമിക പ്രസ്ഥാനം നാടിനാപത്താണെന്ന് ആര്യാടൻ മുഹമ്മദും ആര്യാടൻ ഷൗക്കത്തും മുൻപ് പറഞ്ഞ അതേ ജമാഅത്തെ ഇസ്ലാമി ഈ നാടിനാപത്താണ് ! ഈ നാട്ടിലെ ഹൈന്ദവർക്കും ക്രൈസ്തവർക്കും ആപത്താണ് !
അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിക്ക് കീഴടങ്ങിയ കോൺഗ്രസിനെ നിലമ്പൂരിൽ പരാജയപ്പെടുത്തുക.
നിലമ്പൂരിൽ UDF വിജയിച്ചാൽ അവശിഷ്ട കോൺഗ്രസിനെ കൂടെ പൊളിറ്റിക്കൽ ഇസ്ലാം കീഴ്പ്പെടുത്തും. നിലമ്പൂരിൽ കോൺഗ്രസിൽ ചെയ്യുന്ന ഓരോ വോട്ടും ഹൈന്ദവന്റേയും ക്രൈസ്തവന്റെയും ശവപ്പെട്ടിയിൽ അടിക്കുന്ന അവസാന ആണികളായിരിക്കും.






