തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യൻ അലയൻസ് ആൻ്റ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) സുപ്രീം കോടതിയിൽ. ക്രിസ്ത്യൻ മത വിഭാഗത്തിന്റെ താത്പര്യവും ആയി ബന്ധപ്പെട്ട് കിടക്കുന്നത് ആണ് നിയമം. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയിൽ തുറന്ന് കാട്ടാൻ തയ്യാറെന്ന് CASA അറിയിച്ചു. മുസ്ലിം ലീഗ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരാൻ ആണ് CASA സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമെന്ന് കാസ പറയുന്നു. സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികൾക്ക് നിർണ്ണായകമാണെന്നും മുസ്ലിം ലീഗ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിൽ കാസ നിലപാടെടുത്തു.










