നായിക നടിയുടെ വസ്ത്രം വലിച്ചു കീറി; നായകനെതിരെ കേസ്; ന്ഗന ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും നടി

തൊടുപുഴ: നായികയുടെ വസ്ത്രം വലിച്ചുകീറിയ കേസില്‍ നായകനെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയും ചെനൈയിലെ നൃത്താധ്യാപികയുമായ നടിയാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്.

സിനിമ ചിത്രീകരണത്തിനിടെ ഒറിജിനാലിറ്റിക്കായി മുന്‍കൂട്ടി പറയാതെയും സമ്മതമില്ലാതെയും നായികയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നു. ‘ദൈവം സാക്ഷി’ എന്ന സിനിമയുടെ സംവിധായകന്‍ സ്‌നേഹജിത്തിനെതിരെയാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ എട്ടിനായിരുന്നു സംഭവം. പടിഞ്ഞാറെ കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടില്‍ വച്ചായിരുന്നു ചിത്രീകരണം. തിരക്കഥ പറഞ്ഞു കൊടുത്തപ്പോള്‍ വസ്ത്രം വലിച്ചു കീറുന്ന വിവരം മുന്‍കൂട്ടി പറഞ്ഞില്ലെന്നും, സിനിമ ചിത്രീകരണം നടത്തുന്നവരുടെ മുന്നില്‍ വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും ആരോപിച്ചാണു തൃശൂര്‍ സ്വദേശിനിയായ നടി തൊടുപുഴ വനിതാ സെല്ലില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കേസെടുത്തതെന്നു കാളിയാര്‍ എസ് ഐ. പി ടി സഞ്ജയ് പറഞ്ഞു. വസ്ത്രം വലീച്ചൂകീറിയതിനു ശേഷം ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു. ഇത് പുറത്ത് വിടുന്നത് തടയണമെന്നും നടി പരാതിയില്‍ ആവശ്യപ്പെട്ടു.

Top