ഹിന്ദു വികാരം വ്രണപ്പെടുത്തി ;മുൻ രാഷ്ട്രപതിക്ക് എതിരെ കേസ് !..

ന്യൂദല്‍ഹി:   മുൻ രാഷ്ട്രപതിക്ക് എതിരെ കോടതിയിൽ കേസ് ! ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പുസ്തകമെഴുതിയെന്ന പരാതിയില്‍  ആണ്  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് വിശദീകരണം  ദല്‍ഹി ഹൈക്കോടതി തേടി .   ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് പ്രണബിന് നോട്ടീസ് അയച്ചത്. ‘ടര്‍ബുലന്റ് ഇയേഴ്‌സ് 1980-1996’ എന്ന പുസ്തകമാണ് വിവാദവിവാദ ത്തിലകപ്പെട്ടിരിക്കുന്നസ്‌കത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പുസ്തകത്തില്‍ നിന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാഎന്നാ വശ്യപ്പെട്ടുക  ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു.

ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകന്‍ യു.സി പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.

കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ജൂലൈ 30ലേക്ക് മാറ്റിവച്ചു. 2012- 2017 കാലയളവിലായിരുന്നു പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതി പദവി അലങ്കരിച്ചിരുന്നത്. 2004- 2006 കാലയളവില്‍ മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായും പ്രണബ് മുഖര്‍ജി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top