കണ്ണൂരില്‍ ബോബ് പൊട്ടി രക്തസാക്ഷിയായത് പാവം പൂച്ച; മിണ്ടാപ്രാണികള്‍ക്ക് പോലും രക്ഷയില്ലാത്ത നാടോ….?

കണ്ണൂര്‍: വെട്ടുംകുത്തും കൊലവിലിളും ബോംബുംമാത്രമുള്ള കണ്ണൂരില്‍ മിണ്ടാപ്രാണികള്‍ക്കും രക്ഷയില്ല!മൊകേരി വള്യായി നടമ്മലില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ പൂച്ച കൊല്ലപ്പെട്ടത്. നടമ്മലിലെ കുനിയില്‍ അബ്ദുറഹ്മാന്റെ വീടിനു മുന്നിലെ ഓവുചാലില്‍ ഒളിപ്പിച്ചു വച്ചതായിരുന്നു ബോംബ്.

എതിരാളികളെ വകവരുത്താന്‍ വേണ്ടി രാഷ്ടീയ പാര്‍ട്ടികള്‍ ഒരുക്കി വച്ച ബോംബാണ് പൂച്ചയെ രക്തസാക്ഷിയാക്കിയത്. ബോംബ് കൗതുകത്തിന് തട്ടികളിച്ചതോടെയാണ് പൂച്ചകൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓവു ചാലില്‍ നിന്നും താഴേക്ക് പതിച്ച ബോംബിനോടൊപ്പം പൂച്ചയും ചിന്നിച്ചിതറി. കരയാന്‍പോലും ആവുന്നതിന് മുമ്പ് പൂച്ചയുടെ ശരീരം മീറ്ററുകള്‍ ദൂരെ തെറിച്ചു വീണു. വര്‍ഷങ്ങള്‍്ക്കു മുമ്പ് ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിച്ചിരുന്ന അമാവാസിയെന്ന തമിഴ് ബാലന്‍ പാനൂരില്‍ വച്ചു തന്നെ സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തു.

എന്നാല്‍ ബോംബ് സ്ഫോടനങ്ങളില്‍ പട്ടിയോ പൂച്ചയോ രക്തസാക്ഷിയാവുന്നത് നടാടെയാണ്. സംഭവത്തെ തുടര്‍ന്ന് പാനൂര്‍ സി.ഐ, കെ.എസ്. ഷാജി, എസ്.ഐ, കെ.വി.നിഷാന്ത്, എന്നിവരുടെ നേതൃത്വത്തില്‍ ഓവുചാലും പരിസരവും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സമീപ പ്രദേശങ്ങളില്‍ കൂടി പരിശോധന വ്യാപിപ്പിച്ചിരിക്കയാണ്.

അതിനിടെ ബിജെപി പ്രവര്‍ത്തകന്റെ സ്മൃതികുടീരത്തിനരികില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ബോംബ് കണ്ടെത്തിയിട്ടുണ്ട്. കിഴക്കേ പുഞ്ചക്കാട് സ്ഥാപിച്ചിരിക്കുന്ന ടി.പി.ദാമോദരന്റെ സ്മൃതിമണ്ഡപത്തിന്റെ പിന്നില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. രാവിലെയാണ് ബോംബ് കണ്ടെത്തിയത്.

ദാമോദരന്റെ 29ാം ചരമ വാര്‍ഷികത്തിനുള്ള ഒരുക്കമായി സ്മൃതിമണ്ഡപവും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ കെ.വിനോദും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ഡപത്തിനു ചുറ്റുമുള്ള മണ്ണു കിളച്ച് നിരപ്പാക്കുന്നതിനിടയിലാണ് കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. പൊലീസ് സംഘം ബോംബ് കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്ത ബോംബാണിതെന്ന് പൊലീസ് പറഞ്ഞു.

Top