വിമാന യാത്രയില്‍ സ്ത്രീയെ ശല്ല്യപ്പെടുത്തി വൈദീകന് ജയില്‍ ശിക്ഷ

ലോസ് ആഞ്ചല്‍സ്: പുരോഹിതന്‍ ശല്ല്യപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ 46 കാരനായ വൈദീകന് കോടതി ജയില്‍ ശിക്ഷ വിധിച്ചു. കത്തോലിക് പുരോഹിതനായ മാര്‍സെലോ ഡി ജെസുമറിയയ്ക്കാണ് ആറ് മാസം ജയില്‍ ശിക്ഷ ലഭിച്ചത്.വിമാനത്തില്‍ വെച്ച് പുരോഹിതന്‍ യുവതിയെ ശല്യം ചെയ്തതായാണ് പരാതി.

പുരോഹിതന്റെ പെരുമാറ്റം തനിക്ക് മാനസിക പ്രശ്്‌നം ഉണ്ടാക്കിയെന്ന യുവതി വെളിപ്പെടുത്തിയതോടെയാണ് പുരോഹിതനെ ഫെഡറല്‍ ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. പുരോഹിതനെ ആറുമാസം വീട്ടുതടങ്കലില്‍ വെക്കാനും ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്. 2014 ആഗസ്റ്റ് 17ന് ഫിലാഡല്‍ഫിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യു.എസ് എയര്‍ലൈന്‍സില്‍ വെച്ച് മാര്‍സെലോ ഡി ജെസുമറിയ യുവതിയെ ശാരീരികമായി ശല്യം ചെയ്തത്. തന്റെ സീറ്റില്‍ നിന്നും അവസാന നിരയിലേക്ക് മാറിയിരിക്കുമ്പോള്‍ ഇയാള്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top