കുടുംബശ്രീയിൽ തമ്മിൽതല്ല്; സിഡിഎസ് അധ്യക്ഷയെ മുറിക്കുള്ളിലിട്ട് പൂട്ടി

കോട്ടയം വിജയപുരം പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾ തമ്മിൽതല്ലി. സംഘം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചാണ് തമ്മിൽ തല്ലുണ്ടായത്.

രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് സിഡിഎസ് അധ്യക്ഷയെ പഞ്ചായത്ത് വനിതാ അംഗം മുറിക്കുള്ളിൽ പൂട്ടിയിട്ടു. പഞ്ചായത്ത് ഓഫീസിന്റെ മൂന്നാം നിലയിൽ വച്ചാണ് വഴക്കുണ്ടായത്.‌‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ പഞ്ചായത്തംഗം രജനി സന്തോഷാണ് അധ്യക്ഷയെ പൂട്ടിയിട്ടത്. തന്റെ വാർഡിൽ കുടുംബശ്രീ പ്രവർത്തനം നേരാംവണ്ണം നടത്താൻ അധ്യക്ഷ അനുവദിക്കുന്നില്ലെന്നാണ് രജനിയുടെ ആരോപണം.

അധ്യക്ഷയെ പൂട്ടിയിട്ട ശേഷം മുറിക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഇതുകൊണ്ടൊന്നും തന്റെ നിലപാട് മാറ്റാനാകില്ലെന്ന് സിഡിഎസ് അധ്യക്ഷ. താൻ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും അവർ വ്യക്തമാക്കി. ആ സമയം പഞ്ചായത്തിലുണ്ടായിരുന്ന പുരുഷന്മാർ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം തത്കാലം പരിഹരിച്ചു.

Top