മകന്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ മലയാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഷെറിന്റെ മൊഴികള്‍ പോലീസിനെ കുഴയ്ക്കുന്നു

ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി ജോണിന്റെ മൃതാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെങ്ങന്നൂര്‍! പ്രയാര്‍ ഇടക്കടവില്‍ നിന്നാണ് മൃതാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇവിടെ പോലീസ് പരിശോധന നടത്തിവരികയാണ്. പമ്പയിലെ ആറന്മുള ആറാട്ടുപുഴ പാലത്തിന് കീഴിലാണ് അവശിഷ്ടങ്ങള്‍ ഇട്ടതെന്നായിരുന്നു മകന്‍ ഷെറിന്‍ ജോണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാത്ത ഷെറിന്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് പോലീസിന് നല്‍കുന്നത്. മൃതാവശിഷ്ടങ്ങള്‍ കോട്ടയത്താണ് കളഞ്ഞതെന്ന് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷെറിന്റെ അമ്മ മറിയാമ്മ, സഹോദരന്‍ ഡോ. ഷെറില്‍ എന്നിവരെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു

Top