ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ശവപ്പെട്ടിയിലൽ; ഡിസിസി ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം

എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം. കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇത്. കെ.എം മാണി രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോർഡുകളും സ്ഥാപിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ എന്നെഴുതിയ പോസ്റ്റർ തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങൾ പ്രവർത്തകരുടെ മനസിൽ നിങ്ങൾ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങൾക്ക് എന്ത് കിട്ടി, ഉമ്മൻ ചാണ്ടി ചെന്നിത്തല കോൺഗ്രസ്പാർട്ടിയിലെ യൂദാസുമാർ തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അന്നു തന്നെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു.

Top