ദേശീയ പതാകയിൽ താമരപ്പൂ; ആലപ്പുഴയിൽ ഉയർത്തിയത് പ്ലാസ്റ്റിക് താമരപ്പൂ കെട്ടിയ ദേശീയപതാക

ആലപ്പുഴയിൽ താമരപ്പൂ കെട്ടി ദേശീയ പതാക ഉയർത്തിയത് വിവാദമാകുന്നു. ചേർത്തല റെയിൽവേ സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ദേശീയ പതാകയിൽ താമരപ്പൂ കെട്ടിയത്. താമരപ്പൂ ചേർത്ത് കെട്ടിയ ദേശീയ പതാകയാണ് റെയിൽവേ സ്റ്റേഷനിൽ ഉയർത്തിയത്.

ദേശീയ പതാകയ്ക്ക് മുകളിലാണ് താമരപ്പൂവും കെട്ടിയിരിക്കുന്നത്. എന്നാൽ ദേശീയ പതാകയോടൊപ്പം താമരപ്പൂവും കെട്ടിയതിന് പിന്നിൽ മറ്റു ഉദ്ദേശ്യങ്ങളില്ലെന്നും ഭംഗിയ്ക്ക് വേണ്ടി ചെയ്തതാണെന്നുമാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ പതാകയോടൊപ്പം പ്ലാസ്റ്റിക് താമരപ്പൂവാണ് ഉദ്യോഗസ്ഥർ കെട്ടിയിരുന്നത്. സംഭവം വിവാദമായതോടെ പരിഭ്രാന്തരായ റെയിൽവേ ഉദ്യോഗസ്ഥർ പതാകയിൽ നിന്നും താമരപ്പൂ പിന്നീട് നീക്കം ചെയ്തുവെന്നാണ് വിവരം. അതേസമയം, ദേശീയ പതാകയെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

Top