എട്ട് വയസ്സുകാരിക്ക് സ്‌കൂള്‍ ബസിനുള്ളില്‍ പീഡനം; ബസ് ഡ്രൈവര്‍ പിടിയില്‍

സ്‌കൂള്‍  ബസിനുള്ളില്‍  ഡ്രൈവര്‍ എട്ട്  വയസ്സുകാരിയെ  പീഡിപ്പിച്ചു.  സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്  പീഡനം.  വീട്ടില്‍ എത്തിയ കുട്ടി പീഡന വിവരം അമ്മയോട് പറയുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തില്‍ വെച്ച് ഇയാള്‍ കുട്ടിയെ ആലിംഗനം ചെയ്യുന്നതും കവിളിലും തലയിലും ചുംബിക്കുന്നതും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബസില്‍ വെച്ച് കുട്ടി ഒറ്റയ്ക്കുള്ള സമയങ്ങളില്‍ അടുത്തേക്ക് വിളിച്ചുവരുത്തുന്നതും അടുത്ത് ഇരിക്കാന്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചതോടെയാണ് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചത്. കുട്ടിയുടെ മാനസികനില തന്നെ മാറിപ്പോയെന്നും പിതാവ് പരാതിയില്‍ പറഞ്ഞു. ബസിലേക്ക് കുട്ടികള്‍ കയറുന്നതിന് മുന്‍പ് അല്‍പസമയം ഇയാള്‍ സിസിടിവി ക്യാമറ കൈകൊണ്ട് മറച്ചുപിടിക്കുന്നതും കാണാം. 33 കാരനായ പാകിസ്ഥാന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Top