13 കാരനെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്ത 33 കാരിക്ക് നാല് വർഷം തടവ്

13 കാരനെ സംസാരിക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്ത 33 കാരിക്ക് നാല് വർഷം തടവ്.ഹുളിലെ നിക്കോള ഫോക്‌സ് എന്ന 33കാരിയായെയാണ് 4 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.കുട്ടിയെ ബലം പ്രയോഗിച്ച് ഇവർ സെക്‌സ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് വിചാരണക്കിടെ വ്യക്തമായിരിക്കുന്നത്. ബലാത്സംഗത്തിനിടെ ബാലൻ രക്ഷപ്പെടാതിരിക്കാൻ ഇവർ വാതിലടച്ച് കുറ്റിയിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇവർ വാതിലിന്റെ കുറ്റിയിട്ട് അതിനടുത്ത് ഒരു മേശയുമിട്ട് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ബെഡിലേക്ക് വലിച്ചിട്ട് സെക്‌സ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.യുവതി തന്റെ ഭാരം ഉപയോഗിച്ച് ബാലനെ ബലമായി ബെഡിൽ കീഴടക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടറായ ക്ലെയറി ഹോംസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടി ആരോടെങ്കിലും ഇത് പറഞ്ഞാൽ അവൻ ആവശ്യപ്പെട്ടിട്ടാണ് ഇത് ചെയ്തതെന്ന് താൻ എല്ലാവരോടും പറയുമെന്ന് യുവതി ബാലന് സോഷ്യൽ മീഡിയയിലൂടെ മെസേജ് അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.നിയമപരമായ കാരണങ്ങളാൽ കുട്ടിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് കുട്ടിയുടെ ആത്മവിശ്വാസം നശിക്കുകയും സാമൂഹികമായി ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഒരു സെക്‌സ് ഒഫൻഡർ എന്ന നിലയിൽ പേര് രജിസ്ട്രർ ചെയ്യാനും ഫോക്‌സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top