വിചിത്ര രൂപത്തില്‍ കുഞ്ഞ് പിറന്നു ദൈവശാപമെന്ന് നാട്ടുകാര്‍; കുഞ്ഞിനെ കാണാന്‍ അമ്മയ്ക്കും മനസില്ല

ജന്മം കൊടുത്ത അമ്മയ്ക്ക് പോലും തൊടാന്‍ മനസുവരാത്തി രീതിയില്‍ പിറന്ന കുഞ്ഞ് ദൈവ ശാപമെന്ന് നാട്ടുകാര്‍. പാട്‌നയിലാണ് വിചിത്ര രൂപത്തോടെ കുഞ്ഞ് പിറന്നിരിക്കുന്നത്. പട്നയിലെ ദമ്പതിമാര്‍ക്ക് പിറന്ന ഈ കുഞ്ഞിനെ തൊടാന്‍ അമ്മയ്ക്കുപോലും മനസ്സുവരുന്നില്ല. ഒരു നോക്കുകാണാന്‍ പോലും തയ്യാറാകാതെ അച്ഛനും കുടുംബക്കാരും. ദൈവകോപമെന്ന് ശപിച്ച് നാട്ടുകാരും ദമ്പതിമാരെ പഴിക്കുന്നു.

പട്നയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കഴിഞ്ഞദിവസമാണ് വിചിത്ര രൂപത്തോടെ കുഞ്ഞ് പിറന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യമേയുള്ളൂ. വിചിത്ര രൂപത്തില്‍ ജനിച്ച കുട്ടിയെക്കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിനെ തൊടാന്‍ പോലും തയ്യാറാകാതിരുന്ന മാതാപിതാക്കള്‍ അതിനെ സ്വീകരിക്കാനും തയ്യാറായില്ല. എന്നാല്‍, ബന്ധുക്കള്‍ നിര്‍ബന്ധിച്ച് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ തൊടാനോ അതിനെ മുലയൂട്ടാനോ അമ്മ തയ്യാറായില്ല. എന്തു മഹാപാപം ചെയ്തിട്ടാണ് ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചതെന്ന് അറിയില്ലെന്ന് അമ്മ വിലപിക്കുന്നു. തന്റെ കുടുംബം തകര്‍ന്നുവെന്നും അവര്‍ സങ്കടപ്പെടുന്നു.

മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞ് ഏറെ ദിവസങ്ങള്‍ അതിജീവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്തരികാവയവങ്ങളൊന്നും പൂര്‍ണ വളര്‍ച്ചയെത്തിട്ടില്ല. ഹാര്‍ലെക്വിന്‍ ഇച്ത്യോസിസ് എന്ന ജനിതക തകരാറാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരക്കുറവ് നേരിട്ടാല്‍ ഇത്തരം തകരാറുകള്‍ക്ക് കാരണമാകുമെന്നും അവര്‍ പറയുന്നു.

Top