വിവാദങ്ങൾക്കിടെ ബാലാവകാശ കമ്മീഷൻ ചെയർമാനായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു

തിരുവനന്തപുരം: അനർഹനെ തിരുകിക്കയറ്റിയെന്ന വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുൻ സഹകരണ ഓംബുഡ് സ്മാൻ, റബ്കോ ലീഗൽ അഡ്വൈസർ, തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി ബാറിൽ അഭിഭാഷകൻ ആയിരുന്നു. മെയ് 31ന് പി. സുരേഷ് കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.

ജില്ലാ ജഡ്ജിമാർ ഉൾപ്പെടെയുള്ളവരെ മറികടന്നാണ് ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് കെ വി മനോജ് കുമാറിനെ തെരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റൊരു ജഡ്ജി ടി ഇന്ദിര, ബാലാവകാശ പ്രവർത്തകർ എന്നിവരെ ഒഴിവാക്കിയാണ് യോഗ്യതയിൽ പിന്നിലായിരുന്ന കെ വി മനോജ് കുമാർ ഒന്നാം സ്ഥാനത്തെത്തിയത്. പിടിഎ പ്രവർത്തനമാണ് പ്രധാന യോഗ്യതയായി മനോജ് കുമാര്‍ സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്. മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ തെരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദങ്ങൾക്കിടെ മനോജ് കുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നോജ് പരമയോഗ്യനായ ആളാണ്. നല്ലരീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റും. നല്ല ചുറുചുറുക്കുള്ള ആളാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Top