സ്ത്രീ​യു​മാ​യിഅ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി

ജയ്പുർ: സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് രാജസ്ഥാനിൽ “സാധു’ ജനനേന്ദ്രിയം അറുത്തുമാറ്റി. സന്തോഷ് ദാസ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ ഈ “കടുംകൈ’ ചെയ്തത്.

ചുരു ജില്ലയിലെ ആൾദൈവത്തിന്‍റെ സഹായിയായിരുന്നു സന്തോഷ്. താരാനഗറിലുള്ള ആശ്രമത്തിലാണ് ഇയാൾ താമസിക്കുന്നത്. സന്തോഷ് ജനനേന്ദ്രിയം അറുത്തുമാറ്റിയെന്നു ചൊവ്വാഴ്ച രാവിലെ തങ്ങൾക്കു വിവരം ലഭിക്കുകയായിരുന്നെന്ന് താരാനഗർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാമചന്ദ്ര അറിയിച്ചു. താൻ സാധുവാണെന്നാണ് സന്തോഷ് സ്വയം അവകാശപ്പെടുന്നത്.ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യനില മോശമായതിനെ തുടർന്ന് ഇയാളെ ബിക്കാനീറിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും പോലീസ് അറിയിച്ചു. കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top